സ്വാതന്ത്ര്യദിനത്തില്‍ 'പാമ്പാ'യി, പൊലീസുകാരുടെ ആഘോഷം; വീഡിയോ വൈറല്‍; നടപടി

വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി 
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലഖ്‌നൗ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പൊലീസുകാരുടെ 'നാഗനൃത്തം' വിവാദമായി. ആഘോഷത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരാണ് അനുചിതമായി ഡാന്‍സ് ചെയ്തത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇരുവരെയും സ്ഥലം മാറ്റി

ആഗസ്റ്റ്‌ 15ന് ആഘോഷപരിപാടിയുടെ ഭാഗമായി എസ്‌ഐയും പൊലീസുകാരനും ചേര്‍ന്ന് മറ്റ് ജീവനക്കാര്‍ നോക്കിനില്‍ക്കെ നാഗനൃത്തം നടത്തിയതിനാണ് നടപടി. ഇരുവരും ഉത്തര്‍പ്രദേശിലെ കോട് വാലി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനാണ്. 

പൊലീസുകാരുടെ സ്വതന്ത്ര്യാദിനാഘോഷം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാന്‍ഡിന്റെ താളത്തിനൊപ്പം പൊലീസുകാരന്‍ നാഗനൃത്തച്ചുവടുകള്‍ വെക്കുന്നത് വീഡിയോയില്‍ കാണാം. സബ് ഇന്‍സ്‌പെകടര്‍ മകുടിക്ക് സമാനമായി സംഗീതോപകരണം വായിക്കുകയും ചെയ്യുന്നു. ഇതുകണ്ട് മറ്റുപൊലീസുകാര്‍ കയ്യടിക്കുന്നതും കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com