കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തി; രാകേഷ് ടികായത്തിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st August 2022 04:37 PM  |  

Last Updated: 21st August 2022 04:37 PM  |   A+A-   |  

rakesh_tikayth

ചിത്രം: ട്വിറ്റര്‍


 

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ ജന്തര്‍ മന്ദറിലേക്ക് എത്തിയ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസര്‍ക്കാരിന് എതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത മഹാ പഞ്ചായത്ത് തിങ്കാളാഴ്ച നടക്കാനിരിക്കെയാണ് അറസ്റ്റ്. 

ഘാസിപ്പൂരില്‍ നിന്നാണ് ടികായത്തിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ മധുവിഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ അറസ്റ്റ് പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കും. അവസാന ശ്വാസം വരെയും പോരാട്ടം തുടരുമന്നും അദ്ദേഹം കുറിച്ചു. 

രാകേഷ് ടികായത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് രംഗത്തെത്തി. ഡല്‍ഹി പൊലീസിന്റേത് നിന്ദ്യമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. 

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 'ആത്മാഭിമാനം പണയപ്പെടുത്തില്ല', പദവി ഒഴിഞ്ഞ് ആനന്ദ് ശര്‍മയും; സ്റ്റിയറിങ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ