കൊലക്കേസ് പ്രതിക്ക് കാമുകിക്കൊപ്പം ഹോട്ടൽ മുറിയിൽ കഴിയാൻ സൗകര്യം; പുറത്ത് കാവലും! പൊലീസിനെതിരെ കേസ്

ഇർഫാൻ എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബച്ചാ ഖാനെ ധാർവാഡിലെ കോടതിയിൽ ഹാജരാക്കാനാണ് ബെല്ലാരി പൊലീസ് എത്തിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ കൊലക്കേസ് പ്രതിക്ക് കാമുകിയോടൊപ്പം സ്വകാര്യ ഹോട്ടൽ മുറിയിൽ കഴിയാൻ സൗകര്യമൊരുക്കി പൊലീസ്! പിന്നാലെ പൊലീസിനെതിരെ കേസെടുത്തു. കർണാടകയിലെ ധാർവാഡ‍ിലാണ് സംഭവം. കൊലക്കേസ് പ്രതിയായ ബച്ചാ ഖാൻ എന്നയാളാണ് പൊലീസ് സഹായത്തിൽ കാമുകിയെ കണ്ടത്. 

ഇർഫാൻ എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബച്ചാ ഖാനെ ധാർവാഡിലെ കോടതിയിൽ ഹാജരാക്കാനാണ് ബെല്ലാരി പൊലീസ് എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയതിനു ശേഷം കാമുകിക്കൊപ്പം ഹോട്ടൽ മുറിയിൽ താമസിക്കാൻ ബച്ചാ ഖാന് പൊലീസ് അവസരം ഒരുക്കി നൽകുകയായിരുന്നു. പൊലീസ് കാവലിലായിരുന്നു സമാഗമം. 

ബച്ചാ ഖാന്റെ കാമുകി നേരത്തേ തന്നെ ബംഗളൂരുവിൽ നിന്ന് ധാർവാഡിലെത്തി ഹോട്ടൽ മുറിയിൽ തങ്ങുകയായിരുന്നു. എന്നാൽ ഹുബ്ബാലി ഗോകുല റോഡ് പൊലീസ് വിവരം അറിഞ്ഞതോടെയാണ് പദ്ധതി പാളിയത്. കൊലക്കേസ് പ്രതി കാമുകിക്കൊപ്പം ഹോട്ടൽ മുറിയിൽ തങ്ങുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം റെയ്ഡ് നടത്തി ബച്ചാ ഖനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ബച്ചാ ഖാനെ സഹായിച്ച പൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com