പോക്‌സോ കേസില്‍ ഇരയെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പ്; യുവാവിനെതിരായ കുറ്റങ്ങള്‍ റദ്ദാക്കി ഹൈക്കോടതി

അവര്‍ ഇപ്പോള്‍ വിവാഹിതരായി ജീവിക്കുന്നു, ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കു മുന്നില്‍ വാതില്‍ അടയ്ക്കുന്നതു നീതിയുടെ തെറ്റായ പ്രയോഗമാണ്
കര്‍ണാടക ഹൈക്കോടതി/ഫയല്‍
കര്‍ണാടക ഹൈക്കോടതി/ഫയല്‍

ബംഗളൂരു: ഇരയെ വിവാഹം കഴിച്ച പ്രതിക്ക് എതിരെയുള്ള പോക്‌സോ, ബലാത്സംഗ കേസുകള്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടി പ്രതിയുടെ പക്ഷത്തായ സാഹചര്യത്തില്‍ പ്രോസിക്യൂഷന് കേസ് തെളിയിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

പെണ്‍കുട്ടിക്കു പതിനേഴു വയസ്സുള്ളപ്പോഴാണ്, വീട്ടുകാരുടെ പരാതിയില്‍ പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു കേസെടുത്തത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തി ആയതോടെ അവളെ വിവാഹം കഴിച്ചു. ഇവര്‍ക്കിപ്പോള്‍ ഒരു കുഞ്ഞുണ്ട്. 

പെണ്‍കുട്ടി പ്രതിയുടെ പക്ഷത്തായ സാഹചര്യത്തില്‍ പ്രോസിക്യൂഷന് ഇനി കേസു തെളിയിക്കല്‍ പ്രയാസമാവുമെന്ന് ജസ്റ്റിസ നാഗപ്രസന്ന ഉത്തരവില്‍ അഭിപ്രായപ്പെട്ടു. ഇര തന്നെ കൂറു മാറുകയും പ്രതി വിട്ടയക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുമ്പോഴേക്കും നീതിയുടെ വാള്‍ ആ യുവാവിനെ കീറിമുറിച്ചിട്ടുണ്ടാവുമെന്ന കോടതി പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ അന്തിമ ഫലമല്ല, അതിലേക്ക് എത്തുന്ന നടപടിക്രമങ്ങളാണ് ഏറെ വേദനാജനകം- കോടതി അഭിപ്രായപ്പെട്ടു.

പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് അംഗീകരിക്കുകയാണ് ഉചിതമെന്ന്, പ്രോസിക്യൂഷന്റെ എതിര്‍പ്പ് തള്ളി കോടതി പറഞ്ഞു. അവര്‍ ഇപ്പോള്‍ വിവാഹിതരായി ജീവിക്കുന്നു, ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കു മുന്നില്‍ വാതില്‍ അടയ്ക്കുന്നതു നീതിയുടെ തെറ്റായ പ്രയോഗമാണ്. ഭരണഘനടാ കോടതികള്‍ നേരത്തെയും ഇത്തരത്തില്‍ ഒത്തുതീര്‍പ്പുകളെ അംഗീകരിച്ച് കേസ് അവസാനിപ്പിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

2019ല്‍ പെണ്‍കുട്ടിയെ കാണാതായെന്നു കാണിച്ചു പിതാവ് നല്‍കിയ പരാതിയാണ് കേസിനു തുടക്കം. പെണ്‍കുട്ടിയെ പിന്നീട് യുവാവിനൊപ്പം കണ്ടെത്തി. സ്വമേധയാ ഇറങ്ങിവന്നതാണെന്നു പെണ്‍കുട്ടി സമ്മതിച്ചെങ്കിലും പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ യുവാവിനെതിരെ പോക്‌സോ കേസെടുക്കുകയാിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com