അനിയത്തിയെ പിരിയാനാകില്ല, യാത്ര മുടക്കാൻ വ്യാജ ബോംബ് ഭീഷണി; വിമാനം ആറ് മണിക്കൂർ വൈകി 

വിമാനത്തിൽ സ്ഫോടക വസ്തുക്കളുമായി യാത്രക്കാരൻ കയറിയിട്ടുണ്ടെന്നായിരുന്നു സന്ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: സഹോദരിയുടെ യാത്ര മുടക്കാൻ ചെന്നൈ-ദുബായ് ഇൻഡിഗോ വിമാനത്തിന് യുവാവിൻറെ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽനിന്ന് 174 യാത്രക്കാരുമായി വിമാനം പുറപ്പെടാനിരിക്കെയാണ് അജ്ഞാത ഫോൺ സന്ദേശമെത്തിയത്. വിമാനത്തിൽ സ്ഫോടക വസ്തുക്കളുമായി യാത്രക്കാരൻ കയറിയിട്ടുണ്ടെന്നായിരുന്നു സന്ദേശം.

സ്വന്തം സഹോദരി ദുബായിയിലേക്ക് പോകുന്നത് തടയാൻ ചെന്നൈ മണലി സ്വദേശിയായ മാരിശെൽവനാണ് (35) ഫോൺ ചെയ്തത്. യാത്ര തടയാനാണ് പദ്ധതിയെന്ന് വ്യക്തമായതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരി മാരീശ്വരി ഭർത്താവിനൊപ്പം ഇതേ വിമാനത്തിൽ ദുബൈയിലേക്ക് പോകാനിരിക്കയാണെന്നും അനുജത്തിയെ വേർപിരിഞ്ഞ് കഴിയാൻ ആഗ്രഹിക്കാത്തതിനാലാണ് ഭീഷണി ഉയർത്തിയതെന്നും മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. 

ബോംബ് ഭീഷണിയെത്തുടർന്ന് ആറു മണിക്കൂറിലധികമാണ് വിമാനം വൈകിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com