ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ ബലൂണില്‍ കാറ്റുനിറയ്ക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ബലൂണില്‍ കാറ്റുനിറയ്ക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. തെറിച്ചുവീണ സിലിണ്ടര്‍ ഇടിച്ച് രണ്ടുവയസുകാരിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് പറയുന്നു.

അമരാവതി ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശത്തെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ മുത്തച്ഛനൊപ്പം പോയ സമയത്താണ് അപകടം നടന്നത്. കുട്ടിക്കായി മുത്തച്ഛന്‍ വാങ്ങി നല്‍കിയ ബലൂണില്‍ കാറ്റുനിറയ്ക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ, ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com