മലവെള്ളപ്പാച്ചിലില്‍ നൂറ് കണക്കിന് തേങ്ങകള്‍ ഒലിച്ചുപോകുന്നു; 'നിരാശയോടെ' നോക്കിനില്‍ക്കുന്ന കര്‍ഷകര്‍ - വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2022 04:45 PM  |  

Last Updated: 29th August 2022 04:45 PM  |   A+A-   |  

cocount

മലവെള്ളപ്പാച്ചിലില്‍ തേങ്ങകള്‍ ഒലിച്ചുപോകുന്ന ദൃശ്യം

 

ബംഗളൂരു: കേരളത്തിലെ പോലെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും കനത്തമഴ തുടരുകയാണ്. കര്‍ണാടകയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി.

ചാമരാജ്‌നഗര്‍, മൈസൂരു, മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കനത്തമഴയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ചാമരാജ്‌നഗറിലെ ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹെബ്ബാസൂരില്‍ മലവെള്ളപ്പാച്ചിലില്‍ കര്‍ഷകര്‍ കൂട്ടിയിട്ടിരുന്ന നൂറ് കണക്കിന് തേങ്ങകള്‍ ഒലിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

 

കനത്തനഷ്ടം നേരിട്ട കര്‍ഷകര്‍ തേങ്ങകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായി വിജയിക്കുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കൈപിടിയില്‍ ഒതുങ്ങുന്നവ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒട്ടുമിക്ക തേങ്ങകളും കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നതാണ് വീഡിയോയിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബെംഗളൂരു - മൈസൂരു ദേശീയപാതയില്‍ വെള്ളപ്പൊക്കം; വാഹനങ്ങള്‍ കുടുങ്ങി; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ