കുഴിയില്‍ ചാടാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചു; ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2022 05:06 PM  |  

Last Updated: 29th August 2022 05:08 PM  |   A+A-   |  

LORRY_ACCIDENT

താനെയിലെ വാഹനാപകടത്തിന്റെ ദൃശ്യം

 

മുംബൈ: മഹാരാഷ്ട്രയില്‍ റോഡിലെ കുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചു. 22കാരനായ ഗണേഷ് ഫാലെയാണ് മരിച്ചത്. താനെയില്‍ ദിവ-അഗസന്‍ റോഡില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഞായറാഴ്ച രാത്രിയാണ് സംഭവം. എതിര്‍വശത്തു നിന്നും ടാങ്കര്‍ ലോറി വരുന്നതു കണ്ട് ഗണേഷ് സൈഡ് കൊടുക്കുകയായിരുന്നു. പതുക്കെയാണ് വാഹനമോടിച്ചതെങ്കിലും കുഴിയില്‍ ഇറക്കിയതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. ഇതുകണ്ട കാല്‍നടയാത്രക്കാരന്‍ ഉടന്‍തന്നെ ലോറി നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം.

 

ഗുരുതരമായി പരിക്കേറ്റ ഗണേഷിനെ കല്‍വ സിവിക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിവാഹത്തിന് ഒരു മാസം മുമ്പ് നോട്ടീസ്, വ്യക്തിവിവരങ്ങളുടെ പരിശോധന; ഹര്‍ജി സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ