ലിഫ്റ്റില്‍ കുടുങ്ങി; രക്ഷയ്‌ക്കെത്തിയ സെക്യൂരിറ്റിക്കാരനെ തല്ലിച്ചതച്ച് യുവാവ്; വീഡിയോ

പാര്‍പ്പിട സമുച്ഛയത്തിന്റെ 14-ാം നിലയില്‍ നിന്ന് എത്തിയ ഇയാള്‍ അഞ്ച് മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങി.
സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിക്കുന്ന യുവാവ്‌
സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിക്കുന്ന യുവാവ്‌

ഗുരുഗ്രാം: ലിഫ്റ്റില്‍ കുടുങ്ങിയതിന് പിന്നാലെ രക്ഷപെടുത്താനെത്തിയ സെക്യൂരിറ്റി ജിവനക്കാരനെ തല്ലിച്ചതച്ച് യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പാര്‍പ്പിട സമുച്ഛയത്തിന്റെ ലിഫ്റ്റില്‍ കുടുങ്ങിയ യുവാവ്, രക്ഷയ്ക്ക് എത്തിയ സെക്യൂരിറ്റി ജിവനക്കാരന്റെയും ലിഫ്റ്റ് ഓപ്പറേറ്ററേയുടെയും മുഖത്താണ് അടിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 

ഗുരുഗ്രാം സെക്ടര്‍ 50-ല്‍ ക്ലോസ് എന്‍ സൊസൊറ്റിയിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെ വരുണ്‍ നാഥ് എന്നയാള്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. പാര്‍പ്പിട സമുച്ഛയത്തിന്റെ 14-ാം നിലയില്‍ നിന്ന് എത്തിയ ഇയാള്‍ അഞ്ച് മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങി. ലിഫ്റ്റില്‍ നിന്ന് പുറത്തുവന്ന ഇയാള്‍, രക്ഷയ്ക്കായി ഓടിയെത്തിയ സെക്യൂരിറ്റി ഗാര്‍ഡിനെ അടിക്കുകയായിരുന്നു. ലിഫ്റ്റ് ഓപ്പറേറ്ററേയും ഇയാള്‍ മര്‍ദിച്ചു.

ലിഫ്റ്റില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് വരുണ്‍ ഇന്റര്‍കോമിലൂടെ സെക്യൂരിറ്റി ഗാര്‍ഡിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കൊപ്പം അശോക് ലിഫ്റ്റിനടുത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലിഫ്റ്റ് തുറക്കാന്‍ അഞ്ച് മിനിറ്റോളം സമയം എടുത്തു. പ്രകോപിതനായ വരുണ്‍ ഇരുവരുടെയും മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവത്തേത്തുടര്‍ന്ന് സൊസൈറ്റിയിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ സമരം പ്രഖ്യാപിച്ചു. ജോലി നിര്‍ത്തിവെച്ച സെക്യൂരിറ്റി ഗാര്‍ഡുകള്‍ വരുണിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com