നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ​ഗോത്രവർ​ഗക്കാരിയായ വീട്ടുജോലിക്കാരിയോട് കൊടും ക്രൂരത; ബിജെപി നേതാവ് അറസ്റ്റിൽ

താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് സുനിത പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം ചർച്ചയായത്
സീമ പാത്ര/ ഫേയ്സ്ബുക്ക്, സുനിത/ സ്ക്രീൻഷോട്ട്
സീമ പാത്ര/ ഫേയ്സ്ബുക്ക്, സുനിത/ സ്ക്രീൻഷോട്ട്


റാഞ്ചി; ​ഗോത്രവർ​ഗക്കാരിയായ വീട്ടു ജോലിക്കാരിയെ ക്രൂരമായ മർദനത്തിന് ഇരയാക്കിയ ജാർഖണ്ഡിലെ വനിതാ ബിജെപി നേതാവ് അറസ്റ്റിൽ.  മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗവുമായ സീമ പാത്രയാണ് അറസ്റ്റിലായത്. നേരത്തെ ഇവരെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് സുനിത പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം ചർച്ചയായത്. തന്നെ കഴിഞ്ഞ 8 വർഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തിൽ പൊള്ളലേൽപ്പിച്ചുവെന്നും 29കാരിയായ സുനിത ആരോപിച്ചു. സുനിതയുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. സുനിതയെക്കൊണ്ട് നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കുകയും സീമ പാത്ര ചെയ്തിരുന്നു.  ദിവസങ്ങളോളം പട്ടിണിക്കിടുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ല് പൊട്ടിക്കുകയും ചെയ്തു. ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കൺവീനർ കൂടിയായ സീമയ്ക്കെതിരെ റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

സീമ പാത്രയുടെ മകൻ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാൻ ശ്രമിച്ചത്. ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു.

വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ (എൻ‌സിഡബ്ല്യു), ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തി ജാർഖണ്ഡ് ഡിജിപിക്ക് കത്തുനൽകി. ഇരയ്ക്ക് ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഏഴു ദിവസത്തിനകം കമ്മിഷനെ അറിയിക്കണം.

എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളോട് പാർട്ടിക്ക് സഹിഷ്ണുതയില്ലെന്ന് തെളിയിക്കുന്ന സംഭവം പരസ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ അവരെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തതായി സംസ്ഥാന ബിജെപി അധ്യക്ഷ പറഞ്ഞു. "പാർട്ടിയിൽ നിന്ന് പ്രാഥമിക അംഗത്വം റദ്ദാക്കി. വിഷയം വിശദമായി അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം അവർക്കെതിരെ കർശന നടപടിയെടുക്കും. ബിജെപിയിൽ ഇത്തരക്കാർക്ക് സ്ഥാനമില്ല," ബിജെപി വക്താവ് പറഞ്ഞു. സീമ പാത്രയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com