ജുഡീഷ്യല്‍ ഓഫിസറുടെ ലൈംഗിക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, ഷെയര്‍ ചെയ്യുന്നതു വിലക്കി ഹൈക്കോടതി; രാത്രിയില്‍ ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2022 10:29 AM |
Last Updated: 01st December 2022 10:29 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ജുഡീഷ്യല്‍ ഓഫിസറുടെ ലൈംഗിക ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണ് ദൃശ്യങ്ങളെന്ന്, രാത്രി വൈകി പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജുഡീഷ്യല്‍ ഓഫിസര്‍ ഒരു സ്ത്രീയോടൊത്ത് ഉള്ള വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനെതിരെ ഓഫിസര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാരന്റെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.
സംഭവത്തില്‍ ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് സ്വമേധയാ നടപടി തുടങ്ങിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഡിയോ പ്രചരിപ്പിക്കുന്നതു തടയാന്‍ നടപടി ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ജനറല്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിഡിയോ നീക്കം ചെയ്യണമെന്നു കോടതി പറഞ്ഞു.
ഹര്‍ജിയില്‍ ഡിസംബര്‍ 9ന് കോടതി വാദം കേള്‍ക്കും. കേന്ദ്ര സര്‍ക്കാരിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ