'പ്രായം വെറും നമ്പറിന്റെ കളി'; സൈക്കിളില്‍ വയോധികന്റെ അഭ്യാസ പ്രകടനം - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 02:08 PM  |  

Last Updated: 01st December 2022 02:08 PM  |   A+A-   |  

cycle

സൈക്കിളില്‍ അഭ്യാസപ്രകടനം നടത്തുന്ന വയോധികന്റെ ദൃശ്യം

 

പ്രായം വെറും നമ്പറിന്റെ കളി മാത്രമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഒരു വയോധികന്‍. സൈക്കിളില്‍ അഭ്യാസ പ്രകടനം നടത്തുന്ന വയോധികന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

റോഡിന്റെ നടുവിലൂടെ കൈ രണ്ടുംവിട്ടും മറ്റും വയോധികന്‍ സൈക്കിള്‍ ചവിട്ടി അഭ്യാസ പ്രകടനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. മഴയുള്ള സമയത്താണ് വയോധികന്റെ അഭ്യാസ പ്രകടനം. 

കൈ രണ്ടുംവിട്ട് സൈക്കിള്‍ ചവിട്ടുന്നത് കണ്ടാല്‍ ആരായാലും ഒരുനിമിഷം അമ്പരന്ന് പോകും. റോഡിലൂടെ തന്നെ പോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. ഓരോ നിമിഷവും ആസ്വദിക്കുക എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

ഈ വാർത്ത കൂടി വായിക്കൂ‌ 

'റിഫ്‌ളക്‌സ് ആക്ഷന്‍'; മുതലയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാന്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ