വലതുകൈയും ചെറുവിരലും അറ്റനിലയില്‍ നാലാം ക്ലാസുകാരന്റെ മൃതദേഹം; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 08:02 PM  |  

Last Updated: 02nd December 2022 08:02 PM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

മുംബൈ: വലതു കൈയും ചെറുവിരലും അറ്റുപോയ നിലയില്‍ ഒന്‍പതുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മന്‍മദ് - ദൗണ്ട് റെയില്‍വെ ട്രാക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

ലോകേഷ് സുനില്‍ സോനവാനെ എന്ന കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 30ന് വൈകുന്നേരം സൈക്കിളില്‍ പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് ഏകലവ്യനഗര്‍ പ്രദേശത്ത് 
തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

വ്യാഴാഴ്ച രാവിലെ മന്‍മാഡ്ദൗണ്ട് റെയില്‍വേ ട്രാക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിലാണ് നാലാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. വലതുകൈയും ചെറുവിരലും അറ്റുപോയിരുന്നു. മുഖത്ത് പോറലുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്‍ഡോര്‍ - പൂനെ ദേശീയപാത ഉപരോധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജീവന്‍ അപകടത്തില്‍'; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം; ഭാര്യക്കെതിരെ പരാതിയുമായി യുവാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ