നീറ്റ് യുജി: മോപ് അപ് രജിസ്ട്രേഷൻ ഇന്ന് 11മണി വരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2022 08:24 AM |
Last Updated: 02nd December 2022 08:24 AM | A+A A- |

പ്രതീകാത്മക ചിത്രം/ എഎൻഐ
ന്യൂഡൽഹി: നീറ്റ് യുജി കൗൺസലിങ്ങിന്റെ മോപ് അപ് റൗണ്ട് രജിസ്ട്രേഷൻ നടപടികൾ ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കും. ചോയിസ് ഫില്ലിങ്ങിന് ഇന്ന് രാത്രി 11:55 വരെ അവസരമുണ്ട്. http://mcc.nic.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം.
ഫീസടയ്ക്കാൻ ഡിസംബർ മൂന്നാം തിയതി (നാളെ) വരെ സമയമുണ്ട്. നാളെയും മറ്റന്നാളുമായി വേരിഫിക്കേഷൻ നടപടികൾ നടത്തും. 5,6 തിയതികളിലാണ് സീറ്റ് അലോട്ട്മെന്റ്.
മംഗളൂരു കെ എസ് ഹെഗ്ഡെ മെഡിക്കൽ അക്കാദമിയിലെ ഒരു സീറ്റ് മോപ് അപ് റൗണ്ടിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കോവളത്ത് വിദേശവനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ശിക്ഷാവിധി ഇന്ന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ