മാറിമറിഞ്ഞ് ലീഡ് നില; ആംആദ്മിക്കു മുന്‍തൂക്കം; ഡല്‍ഹിയില്‍ കനത്ത പോരാട്ടം

ഇതുവരെ വിജയം പ്രഖ്യാപിച്ചതില്‍ ബിജെപിയാണ് മുന്നില്‍. ബിജെപി പത്തു സീറ്റില്‍ ജയം നേടിയതായി തെരഞ്ഞെടുപ്പു കമ്മിഷന്‍
ഡല്‍ഹി തെരഞ്ഞെടുപ്പു കമ്മിഷന്‍ ഓഫിസിനു മുന്നില്‍ നിന്നുള്ള ദൃശ്യം/എഎന്‍ഐ
ഡല്‍ഹി തെരഞ്ഞെടുപ്പു കമ്മിഷന്‍ ഓഫിസിനു മുന്നില്‍ നിന്നുള്ള ദൃശ്യം/എഎന്‍ഐ

ന്യൂഡല്‍ഹി: ബിജെപിയും ആംആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ചു പോരാടുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മാറിമറിഞ്ഞ് ലീഡ് നില. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ നേരിയ സീറ്റുകള്‍ക്ക് ആംആദ്മി പാര്‍ട്ടി മുന്നിലാണ്. 

ആകെയുള്ള 250 വാര്‍ഡുകളില്‍ 126 ഇടത്താണ് ആംആദ്മി ലീഡ് ചെയ്യുന്നത്. 113 സീറ്റില്‍ ബിജെപി മുന്നിലുണ്ട്. കോണ്‍ഗ്രസ് ഒന്‍പതിടത്തും ഒന്നാം സ്ഥാനത്തുണ്ട്. 

ഇതുവരെ വിജയം പ്രഖ്യാപിച്ചതില്‍ ബിജെപിയാണ് മുന്നില്‍. ബിജെപി പത്തു സീറ്റില്‍ ജയം നേടിയതായി തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. ആംആദ്മി ആറു വാര്‍ഡുകള്‍ നേടി. 

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ലയിപ്പിച്ച ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com