കേവല ഭൂരിപക്ഷവും കടന്ന് ആംആദ്മിയുടെ കുതിപ്പ്; ബിജെപി പിന്നില്‍, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 12:14 PM  |  

Last Updated: 07th December 2022 12:14 PM  |   A+A-   |  

AAP_supporters

ആംആദ്മി പ്രവര്‍ത്തകരുടെ ആഹ്ലാദം/പിടിഐ

 

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 126 സീറ്റും മറികടന്ന് ആംആദ്മി പാര്‍ട്ടിയുടെ (എഎപി) കുതിപ്പ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 133 സീറ്റില്‍ ആംആദ്മി വിജയം ഉറപ്പിച്ചു. 104 സീറ്റുമായി ബിജെപി പിന്നിലുണ്ട്. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

പതിനൊന്നര വരെയുള്ള വിവരം അനുസരിച്ച് എഎപി 56 സീറ്റില്‍ ജയിച്ചു, 77 ഇടത്ത് ലീഡ് ചെയ്യുന്നു. ബിജെപി 46 സീറ്റില്‍ ജയം ഉറപ്പിച്ചപ്പോള്‍ 58 സീറ്റിലാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് നാലു സീറ്റു നേടുകയും ആറിടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നു.

250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 126 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഇത് ആംആദ്മി പാര്‍ട്ടി അനായാസം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു കോര്‍പ്പറേഷനുകളെ ലയിപ്പിച്ച്  ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരികെ ഒന്നാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വാടക​ഗർഭം ധരിക്കുന്നവർക്ക് കുഞ്ഞിനു മേൽ അവകാശമില്ല; ഡൽഹി കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ