400 രൂപ മോഷ്ടിച്ചെന്ന് സംശയം; 5ാം ക്ലാസുകാരിയെ ഹോസ്റ്റലിലൂടെ ചെരുപ്പുമാലയിട്ട് നടത്തിച്ചു; അന്വേഷണം

ഹോസ്റ്റലില്‍ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് അഞ്ചാം ക്ലാസുകാരിയെ വനിതാ സൂപ്രണ്ടന്റ് ചെരുപ്പുമാലയണിച്ച് നടത്തിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ഹോസ്റ്റലില്‍ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് അഞ്ചാം ക്ലാസുകാരിയെ വനിതാ സൂപ്രണ്ടന്റ് ചെരുപ്പുമാലയണിച്ച് നടത്തിച്ചതായി പരാതി. തുടര്‍ന്ന് മധ്യപ്രദേശിലെ ബേത്തൂല്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

ദംജിപുര ഗ്രാമത്തിലെ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടിളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കലക്ടര്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോസ്റ്റലിലെ വനിതാ സൂപ്രണ്ടിനെ തത്സ്ഥാനത്ത് നിന്ന് നീക്കിയതായി ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കഴിഞ്ഞയാഴ്ച മകളെ കാണാന്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു പെണ്‍കുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സൂപ്രണ്ടിന്റെ ക്രൂരത. മകളെ പ്രേതമായി തോന്നിപ്പിക്കാന്‍ മേയ്ക്കപ്പ് ഇടുവിച്ച ശേഷം കഴുത്തില്‍ ചെരുപ്പ് മാലയിട്ട് ഹോസ്റ്റല്‍ കാമ്പസിലൂടെ നടത്തിക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇനി ഹോസ്റ്റലില്‍ താമസിക്കാന്‍ മകള്‍ തയ്യാറായില്ലെന്നും പിതാവ് പറഞ്ഞു. 

ഹോസ്റ്റല്‍ സൂപ്രണ്ടിനെ തത്സ്ഥാനത്ത് നിന്ന് നീക്കിയതായി ട്രൈബല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ശില്‍പ ജെയിന്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  തുടര്‍നടപടി സ്വീകരിക്കുമെന്നും ജെയിന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com