ഡല്‍ഹിയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്; ബിജെപിക്ക് ലീഡ്, തൊട്ടുപിന്നില്‍ ആം ആദ്മി 

ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായാണ് വന്നത്. എന്നാൽ ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ബിജെപി ലീഡ് പിടിച്ചു 
റോഡ് ഷോയില്‍ കെജരിവാള്‍ സംസാരിക്കുന്നു
റോഡ് ഷോയില്‍ കെജരിവാള്‍ സംസാരിക്കുന്നു


ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പോരാട്ടം ഇഞ്ചോടിഞ്ച്. നിലവിൽ 123 ഇടത്ത് ലീഡ് നിലനിർത്തുകയാണ് ബിജെപി. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായാണ് വന്നത്. എന്നാൽ ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ബിജെപി ലീഡ് പിടിക്കുന്ന നിലയിലേക്ക് എത്തി. 

നിലവിൽ 123 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 119 സീറ്റുകളിലാണ് ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. നാലിടത്ത് കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനും ആണ് മുന്നേറുന്നത്. ആംആദ്മി പാർട്ടി കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. എന്നാൽ ലീഡ് നിലനിർത്തി മുന്നേറുകയാണ് ബിജെപി. 

മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.  പതിനഞ്ച് വർഷമായി ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളുടെയും ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്ര സർക്കാ‍ർ ഒറ്റ മുൻസിപ്പൽ കോർപ്പറേഷനാക്കി മാറ്റിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com