ദുരന്തത്തിലും ബിജെപിയെ കൈവിടാതെ മോര്‍ബി; ആരാണ് കാന്തിലാല്‍ അമൃതിയ?- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 05:07 PM  |  

Last Updated: 08th December 2022 05:07 PM  |   A+A-   |  

Kantilal_Amrutiya

കാന്തിലാല്‍ അമൃതിയ, ഫോട്ടോ: ട്വിറ്റർ

 

അഹമ്മദാബാദ്: തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ച, മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. മണ്ഡലത്തില്‍ അഞ്ചുതവണ എംഎല്‍എയായിരുന്ന ബിജെപി സ്ഥാനാര്‍ഥി കാന്തിലാല്‍ അമൃതിയയാണ് വിജയിച്ചത്. 
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയന്തിലാല്‍ പട്ടേലിനെയാണ് കാന്തിലാല്‍ പരാജയപ്പെടുത്തിയത്. 

സിറ്റിങ് എംഎല്‍എയായ ബ്രിജേഷ് മെര്‍ജയ്ക്ക് പകരം അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ കാന്തിലാല്‍ അമൃതിയയ്ക്ക് സീറ്റ് നല്‍കിയ ബിജെപി തന്ത്രം ഫലിച്ചിരിക്കുകയാണ്. ബിജെപിയുടെ സീറ്റ് ചര്‍ച്ചകളില്‍ ഇല്ലാതിരുന്ന കാന്തിലാല്‍ ലൈഫ് ജാക്കറ്റും ധരിച്ച് പുഴയിലിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതോടെയാണ് തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് കടന്നത്. 

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി പുഴയിലേക്ക് കാന്തിലാല്‍ എടുത്തുചാടുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. മോര്‍ബി  ഹീറോ എന്നാണ് പിന്നീട് അദ്ദേഹത്തെ നാട്ടുകാര്‍ വിളിച്ചത്. 1995- 2012 കാലഘട്ടത്തില്‍ അഞ്ചുതവണ എംഎല്‍എയായിരുന്നു  കാന്തിലാല്‍.

ഒക്ടോബര്‍ 30നാണ് ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള പാലം തകര്‍ന്നുവീണത്.  കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച പാലം അറ്റക്കുറ്റപണിക്കുശേഷം ഒക്ടോബര്‍ 26നായിരുന്നു തുറന്നുകൊടുത്തത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇടതിന്റെ ബംഗാള്‍ റെക്കോര്‍ഡിന് ഒപ്പമെത്തി ബിജെപി; ഗുജറാത്തില്‍ ചരിത്ര ജയം, ഹിമാചലില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ