മോശം മേക്കപ്പ്; വധു പൊലീസില്‍ പരാതി നല്‍കി, ബ്യൂട്ടിഷ്യനെതിരെ അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 04:54 PM  |  

Last Updated: 08th December 2022 04:54 PM  |   A+A-   |  

marriage

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ മോശം മേക്കപ്പിന്റെ പേരില്‍ ബ്യൂട്ടിഷ്യനെതിരെ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. മോശമായി മേക്കപ്പ് ചെയ്തതിന് പുറമേ പണത്തിനായി ഫോണില്‍ വിളിച്ച് ബ്യൂട്ടിഷ്യന്‍ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. ബ്യൂട്ടിഷ്യനെതിരായ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബ്യൂട്ടീഷ്യന്‍ മോണിക്ക പഥക്കിനെതിരെയാണ് വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കിയത്.

മേക്കപ്പിനായാണ് മോണിക്ക പഥക്കിനെ വധുവിന്റെ വീട്ടുകാര്‍ സമീപിച്ചത്. താന്‍ സ്ഥലത്തില്ലെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മേക്കപ്പ് ഏറ്റെടുത്ത് ചെയ്യുമെന്നും മോണിക്ക പഥക്ക് മറുപടി നല്‍കി. ഇതനുസരിച്ച് ബ്യൂട്ടിപാര്‍ലറില്‍ പോയപ്പോള്‍ മോശമായ രീതിയിലാണ് വധു രാധിക സെനിനെ ഒരുക്കിയതെന്ന് പരാതിയില്‍ പറയുന്നു.

കാഴ്ചയില്‍ ആര്‍ക്കും ഇഷ്ടപ്പെടാത്തവിധമായിരുന്നു മേക്കപ്പ്. ഇക്കാര്യം മോണിക്കയെ വിളിച്ച് അറിയിച്ചപ്പോള്‍ മോശമായാണ് പെരുമാറിയത്. ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാര്‍ ജാതി അധിക്ഷേപം നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പരാതി ഉദ്യോഗസ്ഥര്‍ മൈന്‍ഡ് ചെയ്തില്ല; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ