ഹിമാചലില്‍ ലീഡ് തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്; ബിജെപിക്ക് തളര്‍ച്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 12:24 PM  |  

Last Updated: 08th December 2022 12:24 PM  |   A+A-   |  

congress_flag_pti

ഫയല്‍ ഫോട്ടോ/ പിടിഐ

 

ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് തിരിച്ചു പിടിച്ചു. കോണ്‍ഗ്രസ് 38 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ബിജെപി 27 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. എഎപിക്ക് ഒരു സീറ്റിലും ലീഡില്ല. മറ്റുള്ളവര്‍ക്ക് മൂന്നു സീറ്റില്‍ ലീഡുണ്ട്. 

ഹിമാചല്‍ പ്രദേശില്‍ ലീഡില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. ഹിമാചലിലെ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഭരണ വിരുദ്ധ വികാരം ബിജെപിക്ക് തിരിച്ചടിയായെന്നാണ് പ്രാഥമിക ലീഡ് നില സൂചിപ്പിക്കുന്നത്. 

സേരാജ് മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയ്‌റാം താക്കൂര്‍ വിജയിച്ചു. 20,000 ലേറെ വോട്ടുകള്‍ക്കാണ് താക്കൂറിന്റെ ജയം. ആറാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 

ഹിമാചല്‍ പ്രദേശില്‍ വിജയിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കോ ഛത്തീസ് ഗഡിലേക്കോ മാറ്റാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. റായ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഛത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും ഭൂപീന്ദര്‍ സിങ് ഹൂഡയും ഹിമാചലിലെത്തും. 

അതിനിടെ ഭരണം പിടിക്കാന്‍ നീക്കം സജീവമാക്കി ബിജെപിയും രംഗത്തുണ്ട്. ദേവേന്ദ്ര ഫഡ് നാവിസ് അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിമതര്‍ അടക്കമുള്ളവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ ആകെയുള്ള 68 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹിമാചലിലെ സിറ്റിംഗ് സീറ്റില്‍ സിപിഎം പിന്നില്‍; കോണ്‍ഗ്രസിന് ലീഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ