ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 188 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി

250 സീറ്റുകളിലായി 1349 പേരാണ് മത്സരംഗത്തുണ്ടായിരുന്നത്.
ഡല്‍ഹിയിലെ ആം ആദ്മി പ്രവര്‍ത്തകരുടെ വിജയാഘോഷം
ഡല്‍ഹിയിലെ ആം ആദ്മി പ്രവര്‍ത്തകരുടെ വിജയാഘോഷം

ന്യുഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതോടെ 188 സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവച്ച പണം നഷ്ടമായി. 250 സീറ്റുകളിലായി 1349 പേരാണ് മത്സരംഗത്തുണ്ടായിരുന്നത്. ഇതില്‍ 784 സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. പണം നഷ്ടമായവരില്‍ ഏറെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്.

ബിജെപി 10, ആം ആദ്മി 3, ബിഎസ്പി 128, എഐഎംഐഎം 13, ജെഡിയു 22, എന്‍സിപി 25 എന്നിങ്ങനെയാണ് കെട്ടിവച്ച പണം നഷ്ടപ്പെട്ട സ്ഥാനാര്‍ഥികളുടെ പട്ടിക. 
 
പതിനഞ്ചുവര്‍ഷത്തെ ബിജെപി ഭരണം പിഴുതെറിഞ്ഞാണ് ആം ആദ്മി ചരിത്രനേട്ടം സ്വന്തമാക്കിയത്. 250 സീറ്റുകളില്‍ 134 എണ്ണം ആംആദ്മിക്ക് ലഭിച്ചപ്പോള്‍ ബിജെപിക്ക് ജയിക്കാനായത് 104 ഇടത്ത് മാത്രം. കോണ്‍ഗ്രസ് 9 സീറ്റുകളില്‍ ഒതുങ്ങി. 3 ഇടത്ത് സ്വതന്ത്രര്‍ വിജയിച്ചു.

250 സീറ്റുകളിലും 50 ശതമാനത്തിനടുത്തായിരുന്നു പോളിങ്ങ്. പോളിങ് കുറഞ്ഞത് ബിജെപിക്ക് അനൂകൂലമാണെന്ന വിലയിരുത്തലുകള്‍ ഉണ്ടായെങ്കിലും ഫലപ്രഖ്യാപനം വന്നതോടെ ആ കണക്കുകൂട്ടലുകളും തെറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com