എന്റെ മകളെ കൊന്ന അഫ്താബിനെ തൂക്കിലേറ്റണം; ശ്രദ്ധയുടെ പിതാവ്

പൊലീസ് യഥാസമയം ഇടപെട്ടെങ്കില്‍ തന്റെ മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു 
അഫ്താബ് പൂനെവാല, ശ്രദ്ധ വാല്‍ക്കര്‍/ ഫയല്‍
അഫ്താബ് പൂനെവാല, ശ്രദ്ധ വാല്‍ക്കര്‍/ ഫയല്‍

മുംബൈ: തന്റെ മകളെ കൊലപ്പെടുത്തിയ പ്രതി അഫ്താബ് പൂനവാലയെ തൂക്കിക്കാല്ലണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാക്കര്‍. മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി മൂന്നാഴ്ചയോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിന്നീട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു. തന്റെ മകളെ കൊന്നതിന് അഫ്താബിന് വധശിക്ഷ നല്‍കണമെന്ന് വികാസ് വാല്‍ക്കര്‍ പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂനവാലയ്‌ക്കെതിരെയും കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കണം. ശ്രദ്ധയുടെ പരാതിയില്‍ അന്വേഷണം വൈകിപ്പിച്ചതില്‍ വസായ്, നലസോപാര, തുലിഞ്ച് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് യഥാസമയം ഇടപെട്ടെങ്കില്‍ തന്റെ മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ മര്‍ദ്ദിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 2020 നവംബറില്‍ ശ്രദ്ധ അഫ്താബിനെതിരെ തുലിഞ്ച് പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നതായും പിതാവ് പറഞ്ഞു. പല തവണ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും, കൊന്ന് കഷണങ്ങളായി എറിഞ്ഞു തള്ളുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലുമെന്ന് ഭയമുള്ളതിനാലാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പിതാവ് പറഞ്ഞു. തന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന്  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്‌നാവിസും ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com