ഏകീകൃത സിവില്‍ കോഡ്: ബില്‍ രാജ്യസഭയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 05:14 PM  |  

Last Updated: 09th December 2022 05:14 PM  |   A+A-   |  

Jagdeep_Dhankhar

രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍

 


ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബിജെപി അംഗം കീരോരി ലാല്‍ മീണയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബില്‍ അവതരണം. 

ബില്‍ അവതരണത്തിന് അനുമതി നല്‍കരുതെന്ന് സിപിഎം എംപി എളമരം കരീം പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക ഘടനയേയും നാന്വാത്വത്തില്‍ ഏകത്വത്തെയും നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ അവതിരിപ്പിക്കുന്നതിനെ എതിര്‍ത്തത്. ബില്‍ അവതരിപ്പിക്കുന്നതിനെ 63 പേര്‍ അനുകൂലിച്ചു. 23 പേര്‍  എതിര്‍ത്തു. 

നേരത്തെ ബില്‍ അവതരിപ്പിക്കുന്നതിനായി പട്ടികയില്‍പ്പെടുത്തിയിരുന്നെങ്കിലും രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല. മതം പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളാണ് ബില്ലില്‍ വിഭാവനം ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ല; ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കഴിയാത്തത് കേരളത്തിന്റെ പരാജയം: പിയൂഷ് ഗോയല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ