കൈക്കുഞ്ഞിനെ കാറിൽ നിന്ന് വലിച്ചെറിഞ്ഞു കൊന്നു, അമ്മയെ ക്രൂരപീഡനത്തിന് ഇരയാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2022 01:23 PM  |  

Last Updated: 11th December 2022 01:23 PM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

മുംബൈ; കൈക്കുഞ്ഞിനെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മയെ ക്രൂരപീഡനത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലാണ് ദാരുണസംഭവമുണ്ടായത്. ടാക്സി ഡ്രൈവറും സഹയാത്രികരും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തി യുവതിയെ ബലാത്സം​ഗം ചെയ്തത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

പാർഘർ ജില്ലയിലെ മുംബൈ–അഹമ്മദാബാദ് ഹൈവേയിൽ ഡിസംബര്‍ 10നാണ് സംഭവമുണ്ടായത്. 10 മാസം പ്രായമായ തന്റെ മകള്‍ക്കൊപ്പം പെൽഹാർ എന്ന സ്ഥലത്തുനിന്ന് പോഷറിലേക്കു ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. കൂടെ മറ്റു ചില യാത്രക്കാരും ഉണ്ടായിരുന്നു. ഡ്രൈവറും മറ്റു യാത്രക്കാരും ചേർന്ന് തന്നെ ഉപദ്രവിക്കാൻ നോക്കിയെന്നാണ് യുവതി പറയുന്നത്. ഇതിനെ എതിർത്തതോടെ കുട്ടിയെ വേ​ഗത്തിലോടുന്ന കാറിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 

പീഡനത്തിനു ശേഷം യുവതിയെയും വാഹനത്തിൽനിന്ന് തള്ളിയിട്ടു. ഇവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ