പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ലക്ഷ്മിയുടെയും ഗണപതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത്.


ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ നിന്ന് മഹാത്മഗാന്ധിയുടെ ചിത്രം മാറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദൈവങ്ങളുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും ഫോട്ടോ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമുലം മറുപടി നല്‍കി. 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിക്കൊപ്പം ലക്ഷ്മിയുടെയും ഗണപതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത്. തുടര്‍ന്ന് ഇത് ഏറെ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. തുടര്‍ന്ന് ബിആര്‍ അംബേദ്കര്‍ ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ ഫോട്ടോ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നത്. 

അതേസമയം ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള പുതിയ കോളജുകള്‍ക്കും സെന്ററുകള്‍ക്കും വിഡി സവര്‍ക്കറുടെയും അടല്‍ ബിഹാരി വാജ്‌പേയ്, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങി ബിജെപി നേതാക്കളുടെയും സ്വാമി വിവേകാനന്ദന്‍, അമര്‍ത്യാസെന്‍ തുടങ്ങിയവരുടെയും പേര് നല്‍കുന്ന കാര്യത്തില്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം പാസാക്കിയതായും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ വൈസ് ചാനസലരെ നിയോഗിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com