യുവതിയെയും നാലുമക്കളെയും കൊലപ്പെടുത്തി; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍; 9വയസുകാരി ഗുരുതരാവസ്ഥയില്‍

കര്‍ഷക തൊഴിലാളിയായ നാല്‍പ്പത്തിയഞ്ചുകാരനാണ് ഇവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചെന്നൈ: യുവതിയെയും നാലുമക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മരിച്ച കുട്ടികളില്‍ രണ്ടുപേര്‍ കൗമാരക്കാരാണ്. തമിഴ്‌നാട്ടിലെ ചെങ്കം  താലൂക്കിലാണ് സംഭവം.

ഗുരുതരാവസ്ഥയിലായ ഒന്‍പതുവയസുകാരിയെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 

കര്‍ഷക തൊഴിലാളിയായ നാല്‍പ്പത്തിയഞ്ചുകാരനാണ് ഇവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. 

പളനിസ്വാമിയെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയെയും മൂന്ന് മക്കളെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അബോധാവസ്ഥയിലായ ഒന്‍പതുവയസുകാരിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com