അഗ്നിവീര്‍മാര്‍ സേനാ വിഭാഗങ്ങളിലെ ശിപായിമാര്‍ക്കും താഴെ; അവരെ സല്യൂട്ട് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍

അഗ്‌നിപഥ് പദ്ധതിക്ക് എതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: അഗ്നിവീര്‍മാര്‍ വിവിധ സേനാ വിഭാഗങ്ങളിലെ ശിപായിക്കും താഴെയയിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ശിപായി മാരെ അഗ്നീവീര്‍മാര്‍ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്‌നിവീര്‍മാരായി സേവനം അനുഷ്ഠിക്കുന്ന നാല് വര്‍ഷം സ്ഥിരം സേവനമായി കണക്കാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അഗ്‌നിപഥ് പദ്ധതിക്ക് എതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയാണ് നിലപാട് അറിയിച്ചത്. അഗ്നീവിര്‍മാമാരെ സേനാവിഭാഗങ്ങളില്‍ പ്രത്യേക കേഡര്‍ ആയിട്ടാണ് പരിഗണിക്കുക

അഗ്നീവീര്‍മാര്‍ക്ക് അടിസ്ഥാനപരിലനം ആണ് നല്‍കുന്നത്. നാല് വര്‍ഷത്തിന് ശേഷം സ്ഥിരം നിയമനം ലഭിക്കുന്നവര്‍ക്ക് സേന വിഭാഗങ്ങളില്‍ ശിപായി തസ്തികകയില്‍ നിയമനം ലഭിക്കും. ഉയര്‍ന്ന തലത്തിലുള്ള പരിശീലനം ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ തന്നെ ശിപായി തസ്തികയ്ക്കും താഴെയാണ് അഗ്‌നിവീര്‍മാരെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം അഗ്‌നിവീര്‍മാരുടെ ഉത്തരവാദിത്വം ശിപായിക്കും തുല്യമാണെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് കുറഞ്ഞ വേതനം നല്‍കാന്‍ കഴിയുകയെന്ന് ഡല്‍ഹി ഹൈക്കോടതി ആരാഞ്ഞു. അഗ്‌നിവീര്‍മാര്‍ക്കും ശിപായിമാര്‍ക്കും തുല്യ ഉത്തരവാദിത്വമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. സൈന്യത്തില്‍ സ്ഥിരം നിയമനം ലഭിക്കാത്ത ആയുധ പരിശീലനം ലഭിച്ച അഗ്‌നിവീര്‍മാരുടെ പുനഃരധിവാസം എങ്ങനെ ആയിരിക്കുമെന്നും കോടതി ആരാഞ്ഞു. ഇത് സംബന്ധിച്ച പദ്ധതി സത്യവാങ്മൂലമായി ഫയല്‍ ചെയ്യാനും കേന്ദ്രത്തോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com