ക്ഷേത്രത്തില്‍ അശ്ലീല പ്രവര്‍ത്തി; യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം, അറസ്റ്റ് 

മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ അശ്ലീല പ്രവര്‍ത്തി ചെയ്ത യുവാവിനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ അശ്ലീല പ്രവര്‍ത്തി ചെയ്ത യുവാവിനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. 30കാരന്റെ പ്രവര്‍ത്തിയില്‍ ശക്തമായി അപലപിക്കുന്നതായി ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു. 

ഇന്‍ഡോറിലെ വിശേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ വസീം എന്ന യുവാവ് അശ്ലീല പ്രവര്‍ത്തി ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 

നഗരത്തില്‍ ടയര്‍ റിപ്പയര്‍ കട നടത്തുകയാണ് യുവാവ്. ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് യുവാവിനെതിരെ നടപടി സ്വീകരിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തതെന്ന് സന്‍യോഗിതഗഞ്ച് പൊലീസ് സ്റ്റേഷന്റെ ചുമതല വഹിക്കുന്ന തഹ്‌സീബ് ഖാസി പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് തോന്നിയാല്‍ മാസങ്ങളോളം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് ദേശീയ സുരക്ഷാ നിയമം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com