ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു; 20കാരന്‍ മരിച്ചു;  വീഡിയോ

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബറേലി:  യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യാത്രക്കാര്‍ ഓടുന്ന ട്രെയിനില്‍ വച്ച് 20കാരനെ ക്രൂരമായി മര്‍ദിക്കുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ഷാജഹാന്‍പൂരിലെ തില്‍ഹാര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള തൂണില്‍ തലയിടിച്ച് ഇയാള്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലേക്കുള്ള അയോധ്യ കാന്‍ഡ് ഓല്‍ഡ് ഡല്‍ഹി എക്‌സ്പ്രസിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തിന്റെ പിറ്റേദിവസം അതേ കമ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള മറ്റൊരു യാത്രക്കാരന്‍ ചിത്രീകരിച്ച 66 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പൊലീസ് കണ്ടെടുത്തിരുന്നു. വീഡിയോയില്‍ യുവാവിനെ ആളുകള്‍ മര്‍ദിക്കുന്നതും ചിരിക്കുന്നതും കാണാം. മര്‍ദിക്കരുതെന്ന് യുവാവ് കേണപേക്ഷിച്ചിട്ടും ആരും അത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. അതിനിടെ മറ്റൊരു യാത്രക്കാരന്‍ ഇയാളെ അസഭ്യം പറയുകയും ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പുറത്തേക്ക് എറിയുകയുമായിരുന്നു

ഷാജഹാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി ട്രെയിനില്‍ യാത്രക്കാരിയായ യുവതി പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. ലഖ്നൗവില്‍ നിന്ന് ട്രെയിനില്‍ കയറിയതായി കരുതുന്ന ഒരാളില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു, തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന ആള്‍ക്കൂട്ടം അരമണിക്കൂറോളം നേരം യുവാവിനെ മര്‍ദിക്കുകയും ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തളളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ട്രാക്കില്‍ വികൃതമായ രീതിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായും തലയില്‍ ആഴത്തിലുള്ള മുറിവും ഒരു കാല്‍ അറ്റുപോയ നിലയിലുമായിരുന്നെന്നും പൊലീസ് പറഞ്ഞു. 

്‌ട്രെയിനില്‍ വച്ച് യാത്രക്കാരനെ മര്‍ദിക്കുന്നവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. അയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com