മണ്ണു മാറ്റിയപ്പോള്‍ നിറയെ കുഴികള്‍; നുരഞ്ഞു പൊന്തി വന്നത് മദ്യശേഖരം; അമ്പരപ്പോടെ പൊലീസ് ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2022 05:09 PM  |  

Last Updated: 19th December 2022 05:09 PM  |   A+A-   |  

illegal_liquor

ചിത്രം: എഎന്‍ഐ

 

പട്‌ന: ബിഹാറില്‍ അനധികൃത മദ്യനിര്‍മ്മാണം കണ്ടെത്താന്‍ പൊലീസ് റെയ്ഡ് ശക്തമാക്കി. പട്‌നയിലെ ദാനാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വിജനപ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ഭൂമിക്കടിയില്‍ ശേഖരിച്ച അനധികൃത മദ്യശേഖരം പിടികൂടി. 

ബിഹാറില്‍ അടുത്തിടെയുണ്ടായ മദ്യദുരന്തത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധനകളും അറസ്റ്റും ഊര്‍ജ്ജിതമാക്കി. കുപ്രസിദ്ധ മദ്യക്കടത്തുകാരന്‍ അഖിലേഷ് യാദവും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. 94 ഓളം പേരാണ് ഇതിനോടകം അറസ്റ്റിലായത്. 

സംസ്ഥാനത്തെ ചപ്ര, സരണ്‍ പ്രദേശങ്ങളിലുണ്ടായ മദ്യദുരന്തത്തില്‍ 80 ഓളം പേരാണ് മരിച്ചത്. മുപ്പതോളം പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തു. മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ബിഹാര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കണ്ണില്‍ മുളക് പൊടി എറിഞ്ഞു, യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു; വീണ്ടും ദുരഭിമാനക്കൊല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ