കോവിഡ് ബാധിച്ചു മരിച്ചവരുടെ  കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം; സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി

കേന്ദ്ര നയപ്രകാരം ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പിടിപെട്ടു മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ സഹായധനം ദുരന്ത നിവാരണ നിധിയില്‍നിന്നു നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍. കേന്ദ്ര നയപ്രകാരം ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് സഭയെ അറിയിച്ചു.

ദുരന്ത നിവാരണ നിധിയില്‍നിന്നുള്ള പണം ഉപയോഗിച്ചാണ് സംസ്ഥാനങ്ങള്‍ സഹായധനം വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം അനുസരിച്ചു വേണം ഇതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് പണം ചെലവഴിക്കുന്നതിന് 2019-20, 2020-21, 2021-22 വര്‍ഷങ്ങളിലേക്ക് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com