'രണ്ടെണ്ണം അടിച്ചിട്ടു പോകാം!';ആംബുലന്‍സ് നിര്‍ത്തി ഡ്രൈവറുടെയും രോഗിയുടെയും മദ്യപാനം, വീഡിയോ വൈറല്‍

രോഗിയുമായി പോകുന്നതിനിടെ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തി മദ്യം കഴിച്ച് ഡ്രൈവര്‍
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


രോഗിയുമായി പോകുന്നതിനിടെ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തി മദ്യം കഴിച്ച് ഡ്രൈവര്‍. രോഗിക്കും  ഡ്രൈവര്‍ മദ്യം നല്‍കി. ഒഡീഷയിലെ ജഗത് സിങ്പുരിലാണ് സംഭവം നടന്നത്. ആംബുലന്‍സ് ഡ്രൈവറുടെ മദ്യപാനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

കാലൊടിഞ്ഞ ആളുമായി പോകുമ്പോഴായിരുന്നു ആംബുലന്‍സ് ഡ്രൈവറുടെ മദ്യപാനം. വാഹനത്തിന് പുറത്തുനിന്ന് ഡ്രൈവറും സ്ട്രക്ചറില്‍ കിടന്ന് രോഗിയും മദ്യം കുടിക്കുന്നത് വീഡിയോയില്‍ കാണാം. രണ്ടാളും ഒറ്റവലിക്ക് മദ്യം അകത്താക്കി. 

രോഗിയുടെ കൂടെയുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. രോഗി ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ മദ്യം നല്‍കിയത് എന്നാണ് ഡ്രൈവറുടെ വിശദീകരണം. 

സ്വകാര്യ ആംബുലന്‍സ് ആയതിനാല്‍ ആരോഗ്യ വകുപ്പിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ജഗത് സിങ്പുര്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം. അതേസമയം, സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അന്വേഷണം നടത്താന്‍ പറ്റുള്ളുവന്നുമാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com