സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഏഴു കുട്ടികള്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്- വീഡിയോ

മണിപ്പൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഏഴു കുട്ടികള്‍ മരിച്ചു
മണിപ്പൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം, ട്വിറ്റര്‍
മണിപ്പൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം, ട്വിറ്റര്‍

ഇംഫാല്‍: മണിപ്പൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഏഴു കുട്ടികള്‍ മരിച്ചു. 20 കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

നോണി ജില്ലയിലാണ് സംഭവം. മലയോര ജില്ലയിലെ ഓള്‍ഡ് കച്ചാര്‍ റോഡില്‍ ബസ് വളവ് തിരിയാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഞ്ചു കുട്ടികള്‍ തത്ക്ഷണം തന്നെ മരിച്ചതായും മറ്റു രണ്ടു കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ട്.

പഠനയാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. തമ്പല്‍നു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com