വധുവിനെ വേണം; സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യുവാക്കള്‍; 'വരന്‍മാരുടെ സംഘടന'' മെമ്മോറാണ്ടം നല്‍കി

ചിലര്‍ വിവാഹവസ്ത്രങ്ങള്‍ ധരിച്ച് കുതിരപ്പുറത്തും മറ്റ് ചിലര്‍ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയുമാണ് കലക്ടറുടെ ഓഫീസില്‍ എത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: വധുക്കളെ ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി യുവാക്കള്‍. സംസ്ഥാനത്തെ ആണ്‍ - പെണ്‍ അനുപാതമാണ് ഇതിന് കാരണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മഹാരാഷ്ട്രയിലെ സോളാപ്പൂര്‍ ജില്ലയിലായിരുന്നു യുവാക്കളുടെ പ്രതിഷേധം. 

മഹാരാഷ്ട്രയിലെ ആണ്‍ പെണ്‍ അനുപാതം മെച്ചപ്പെടുത്തന്നതിനായി ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണയം നടത്തുന്നതിനെതിരായ നിയമം (പിസിപിഎന്‍ഡിടി) കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് 'വരന്‍മാര്‍ മോര്‍ച്ച' ജില്ലാ കലക്ടര്‍ക്ക് മെമ്മോറാണ്ടം നല്‍കി.

മാര്‍ച്ചില്‍ പങ്കെടുത്ത യോഗ്യരായ അവിവാഹിതര്‍ക്ക് സര്‍ക്കാര്‍ വധുക്കളെ കണ്ടെത്തിത്തരണമെന്നും ഇവര്‍ പറയുന്നു. മാര്‍ച്ചില്‍ നിരവധി പേരാണ് പങ്കെടുത്തത്. ചിലര്‍ വിവാഹവസ്ത്രങ്ങള്‍ ധരിച്ച് കുതിരപ്പുറത്തും മറ്റ് ചിലര്‍ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയുമാണ് കലക്ടറുടെ ഓഫീസില്‍ എത്തിയത്. ആളുകള്‍ ചിലപ്പോള്‍ ഈ പ്രതിഷേധത്തെ പരിഹസിച്ചേക്കാം. എന്നാല്‍ പ്രായപൂര്‍ത്തിയായ യുവാക്കള്‍ക്ക് വധുക്കളെ ലഭിക്കുന്നില്ലെന്നതാണ് ഭീകരമായ യാഥാര്‍ഥ്യമെന്ന് സംഘടനയുടെ നേതാക്കള്‍ പറഞ്ഞു. 

മഹാരാഷ്ട്രയില്‍ സ്ത്രീ പുരുഷ അനുപാതം 889- 1000 എന്ന നിലയിലാണ്. പെണ്‍ഭ്രൂണഹത്യയാണ് ഈ അസമത്വത്തിന് കാരണം. ഇതിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com