സാമുഹിക ജാഗ്രത കൈവിടരുത്; മാസ്‌ക് ധരിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

ഉത്സവങ്ങളും പുതുവര്‍ഷാഘോഷവും കണക്കിലെടുത്ത് എല്ലാവരും നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം.
കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ
കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ


ന്യൂഡല്‍ഹി:  ലോകത്തിന്റ വിവിധ ഭാഗങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള കോവിഡ് സാഹചര്യം  നിരീക്ഷിക്കുകയും അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതുമായി അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. സാമുഹിക ജാഗ്രത പാലിക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 

ഉത്സവങ്ങളും പുതുവര്‍ഷാഘോഷവും കണക്കിലെടുത്ത് എല്ലാവരും നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. മാസ്‌ക് ധരിക്കുന്നതിനൊപ്പം സാനിസൈറ്റര്‍ ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നു എന്നതും സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. മുന്‍കരുതല്‍ ഡോസ് എടുക്കുന്നതില്‍ സംസ്ഥാനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്കിടയില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ ആരംഭിച്ചതായും മഹാമാരിയെ നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. ലോകമെമ്പാടും പ്രതിദിനം 5 ലക്ഷത്തിലധികമാണ് കോവിഡ് കേസുകള്‍. ഇന്ത്യയിലെ പ്രതിദിന കണക്കുകള്‍ അനുസരിച്ച് പുതിയ രോഗികളുടെ എണ്ണം 153 ആണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com