'നിര്‍ബന്ധിത മതപരിവര്‍ത്തനം'; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച് 30 പേരടങ്ങിയ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂണ്‍: ക്രിസ്മസ് ആഘോഷപരിപാടിക്ക് നേരെ ആള്‍ക്കൂട്ടാക്രമണം. ഉത്തരാഖണ്ഡിലെ പുരോല ഗ്രാമത്തിലാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച് 30 പേരടങ്ങിയ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ ഹൈന്ദവ സംഘടനകളാണെന്നാണ് ആരോപണം. ആക്രമണത്തില്‍ പാസ്റ്റര്‍ ലാസറസ് കൊര്‍ണേലിയസിനും ഭാര്യയ്ക്കും പരിക്കേറ്റു.  ആക്രമികളായ ആറ് പേരെ പൊലീസ് കസ്റ്റഡിലെടുത്തെങ്കിലും പിന്നീട് അവരെ വിട്ടയച്ചു.

ഡെറാഡൂണില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉള്‍പ്പടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നേരത്തെയും ആക്രമണങ്ങള്‍ ഉണ്ടായതായി ഗ്രാമവാസികള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com