ചൈനയില്‍ നിന്നെത്തിയ 35 കാരന് കോവിഡ്; ഗയയിലെത്തിയ നാലു വിദേശികളും പോസിറ്റീവ്; ഐസൊലേഷനില്‍

രാജ്യത്ത് ഇന്നലെ 196 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് പരിശോധന/ പിടിഐ
കോവിഡ് പരിശോധന/ പിടിഐ

ന്യൂഡല്‍ഹി: ചൈന, ഇംഗ്ലണ്ട്, തായ്‌ലന്‍ഡ് എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും ബംഗലൂരുവില്‍ എത്തിയ 35 കാരനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. 

ഇയാളെ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. ഇയാളുടെ സ്രവം ജീനോം സീക്വന്‍സിങ്ങിനായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

ബിഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാലു വിദേശ പൗരന്മാരും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇംഗ്ലണ്ട്, തായ് പൗരന്മാരാണ് വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയത്. ഇവരെ ബോധ് ഗയയിലെ ഹോട്ടലില്‍ ഐസൊലേഷനിലാക്കി. 

രാജ്യത്ത് ഇന്നലെ 196 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3428 ആയി. പ്രതിദിന പോസിറ്റീവ് നിരക്ക് 0.56 ശതമാനമാണ്. പ്രതിവാര പോസിറ്റീവ് നിരക്ക് 0.16 ശതമാനമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com