ദരിദ്രരുടെ ക്ഷേമത്തില്‍ ശ്രദ്ധയൂന്നിയ ബജറ്റ്: പ്രധാനമന്ത്രി 

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ജനസൗഹൃദവും പുരോഗമനപരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ജനസൗഹൃദവും പുരോഗമനപരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രരുടെ ക്ഷേമത്തില്‍ ശ്രദ്ധയൂന്നിയ ബജറ്റാണിത്. സമൂഹത്തില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

മധ്യവര്‍ഗത്തിന് ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് ഈ ബജറ്റ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള അടിയന്തര ആവശ്യങ്ങള്‍ ഉറപ്പു വരുത്തുന്നതാണ്. കൂടുതല്‍ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ വളര്‍ച്ച എന്നിവ ഉറപ്പു വരുത്തുന്നു. സാധാരണക്കാര്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയും ടീം അംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ആത്മനിര്‍ഭര്‍ ഭാരത് ബജറ്റ് എന്നാണ് മോദി ബജറ്റിനെ വിശേഷിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com