'ബിജെപിക്ക് വോട്ട് ചെയ്യരുത്'; ഗ്രാമങ്ങളില്‍ പ്രചാരണം നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രചാരണത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച
സംയുക്ത കിസാന്‍ മോര്‍ച്ച വാര്‍ത്താ സമ്മേളനം/ട്വിറ്റര്‍
സംയുക്ത കിസാന്‍ മോര്‍ച്ച വാര്‍ത്താ സമ്മേളനം/ട്വിറ്റര്‍


ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രചാരണത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ ബിജെപിക്ക് എതിരെ നിലപാട് കടുപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. 

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ക്ക് നിവേദനം നല്‍കും. ഗ്രാമങ്ങള്‍ തോറും വ്യാപക പ്രചാരണം നടത്താനും കിസാന്‍ മോര്‍ച്ച തീരുമാനിച്ചു.  കാര്‍ഷിക മേഖല വലിയ രീതിയില്‍ അവഗണന നേരിട്ടു. ബജറ്റില്‍ കൃഷിയെയും കര്‍ഷകരെയും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. സമരം ചെയ്തതിന് കര്‍ഷകരോട് പക വീട്ടുന്നത് പോലെയാണ് കേന്ദ്രത്തിന്റെ നിലപാടെന്നും കിസാന്‍ മോര്‍ച്ച വിലയിരുത്തി.  

നല്‍കിയ വാഗ്ദാനങ്ങല്‍ പാലിച്ചില്ലെങ്കില്‍ മിഷന്‍ യുപി എന്ന പേരില്‍ ക്യാമ്പയിനുകള്‍ ആരംഭിക്കുമെന്ന് നേരത്തെയും സംയുക്ത കിസാന്‍ മോര്‍ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് എതിരെ പ്രചാരണം നടത്താനാണ് കര്‍ഷകരുടെ പുതിയ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com