കയ്യില്‍ രണ്ട് തോക്ക്; യോഗി ആദിത്യനാഥിന് 1.54 കോടിരൂപയുടെ സ്വത്ത്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 05th February 2022 01:16 PM  |  

Last Updated: 05th February 2022 01:16 PM  |   A+A-   |  

Yogi Adityanath

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം


ഗൊരഖ്പുര്‍:  നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1,54,94,054കോടിയുടെ സ്വത്താണ് യോഗിക്കുള്ളത്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പം എത്തിയാണ് യോഗി ആദിത്യനാഥ് വെള്ളയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 20 ഗ്രാം തൂക്കമുള്ള 49,000രൂപ വില വരുന്ന സ്വര്‍ണ കമ്മല്‍, 20,000 രൂപ വിലയുള്ള സ്വര്‍ണ ചെയിന്‍, 12,000രൂപയുടെ സ്മാര്‍ട് ഫോണ്‍ എന്നിവയും തന്റെ പക്കലുണ്ടെന്ന് ആദിത്യനാഥ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഒരു ലക്ഷം രൂപയുടെ റിവോള്‍വര്‍, 80,000ത്തിന്റെ റൈഫിള്‍ എന്നിവയും സ്വന്തമായുണ്ട്. തന്റെ പേരില്‍ വാഹനമില്ല. 

2020-21 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 13,20,653 രൂപയായിരുന്നു. 2019-20 വര്‍ഷത്തില്‍ ഇത് 15,68,799 ആയിരുന്നു. 2018-19ല്‍ 18,27,639 രൂപയായിരുന്നു വരുമാനം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 14,38,670 ആയിരുന്നു. 2016-17 വര്‍ഷത്തില്‍ ഇത് 8,40,998 ആയിരുന്നു. തന്റെ പേരില്‍ കൃഷിയടങ്ങളോ, മറ്റു ഭൂമിയോ ഇല്ല. സയന്‍സ് വിഷയത്തില്‍ ബിരുദം നേടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.