പഞ്ചാബില്‍ ആംആദ്മി; ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച്; അഭിപ്രായ സര്‍വെ

പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമെന്ന് എബിപി അഭിപ്രായ സര്‍വെ
ഭഗവന്ത് മാനും അരവിന്ദ് കെജരിവാളും
ഭഗവന്ത് മാനും അരവിന്ദ് കെജരിവാളും

ചണ്ഡിഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമെന്ന് എബിപി അഭിപ്രായ സര്‍വെ. ഡല്‍ഹിക്ക് പിന്നാലെ എഎപി പഞ്ചാബിലും ഭരണത്തില്‍ എത്തുമെന്നാണ് പ്രവചനം.59 മുതല്‍ 63 സീറ്റുകള്‍വരെ നേടി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വെഫലം. 

കോണ്‍ഗ്രസാണ് രണ്ടാമത്. 24 മുതല്‍ 30വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. സിരോമണി അകാലിദള്‍ 20 മുതല്‍ 26 സീറ്റ് ലഭിക്കും. ബിജെപി സഖ്യകക്ഷികള്‍ക്കും കൂടി 3 മുതല്‍ 11 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. എഎപിക്ക്  40ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 30 ശതമാനം വോട്ടുകളാണ് ലഭിക്കുക. ശിരോമണി  അകാലിദളിന് 20.2 ശതമാനം വോട്ടുകള്‍ ലഭിക്കും.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് - ബിജെപിയും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുകയെന്ന് സര്‍വെ പറയുന്നു. തുക്ക് മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നുമാണ് പ്രവചനം

ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് മത്സരം. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ്ങ് ഛന്നിയെ പ്രഖ്യാപിച്ചു. ഇന്നലെ ലുധിയാനയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഛന്നിയെ  പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് ഏറെ മുന്നേറിയിരുന്നു.

സിദ്ധുവുമായുള്ള വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.പുതിയ തെരഞ്ഞെടുപ്പ് സഖ്യങ്ങളും പഴയ സഖ്യകക്ഷികള്‍ തമ്മിലുള്ള പിളര്‍പ്പും കാരണം, പഞ്ചാബ് രാഷ്ട്രീയം 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com