'ഇന്ത്യയെ പഠിപ്പിക്കാന്‍ വരേണ്ട'; ഹിജാബ് നിരോധന വിവാദത്തില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിക്ക് എതിരെ ഒവൈസി

ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി
ഒവൈസി, ഫയല്‍ ചിത്രം
ഒവൈസി, ഫയല്‍ ചിത്രം

ലഖ്‌നൗ: ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഒവൈസിയുടെ പ്രസ്താവന. അയല്‍ക്കാര്‍ അവരുടെ കാര്യം നോക്കിയാല്‍ മതി. മലാലയെ സംരക്ഷിക്കാന്‍ കഴിയാത്തവരാണ് ഇന്ത്യയെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് പഠിപ്പിക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തില്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന്‍ വരേണ്ട. മലാലയ്ക്ക് പാകിസ്താനില്‍ വെച്ചാണ് വെടിയേറ്റത്. അവര്‍ക്ക് പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ വരികയാണെന്നും ഒവൈസി പറഞ്ഞു.

മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യഭ്യാസം നിഷേധിക്കുന്നതിലൂടെ അവരുടെ മനുഷ്യാവകാശം ഇന്ത്യ ലംഘിക്കുകയാണെന്നായിരുന്നു പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ടായിരുന്നു പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com