പൂവന്‍കോഴിക്കും ടിക്കറ്റ്; കണ്ടക്ടറെ കണ്ടപ്പോള്‍ മുണ്ടില്‍ ഒളിപ്പിച്ചു; കൈയോടെ പൊക്കി; നടപടിക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2022 01:20 PM  |  

Last Updated: 09th February 2022 01:20 PM  |   A+A-   |  

rooster

പ്രതീകാത്മക ചിത്രം

 

ഹൈദരബാദ്‌: പൂവന്‍കോഴിയുമായി ബസില്‍ കയറിയ യാത്രക്കാരന് 30 രൂപ ടിക്കറ്റ് നല്‍കി കണ്ടക്ടര്‍. യാത്രയ്ക്കിടെ പക്ഷി മൃഗാദികളെ കൂടെ കൂട്ടിയാല്‍ ടിക്കറ്റ് നിരക്ക് നല്‍കണമെന്ന് പറഞ്ഞാണ് കണ്ടക്ടര്‍ ജി തിരുപ്പതി തുക ഈടാക്കിയത്. തെലങ്കാനയിലെ ഗോദവരിക്കാനിയില്‍ നിന്ന് കരിംനഗറിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

കണ്ടക്ടര്‍ കണ്ടതിന് പിന്നാലെ യാത്രക്കാരന്‍ ആദ്യം പൂവന്‍ കോഴിയെ മുണ്ടിനുള്ളില്‍ ഒളിപ്പിച്ചു. എന്നാല്‍ കണ്ടക്ടര്‍ പൂവന്‍ കോഴിയെ കണ്ടുപിടിച്ചു. പലകാരണങ്ങള്‍ പറഞ്ഞ് പണം നല്‍കുന്നതില്‍ യാത്രക്കാരന്‍ ഒഴിഞ്ഞുമാറിയെങ്കിലും കണ്ടക്ടര്‍ വിട്ടില്ല. ഒടുവില്‍ 30 രൂപ ഇയാളില്‍ നിന്ന് ഈടാക്കുകയും ചെയ്തു.

ബസില്‍ പക്ഷിമൃഗാദികളെ കയറ്റരുത് എന്നാണ് നിയമം. ഈ സാഹചര്യത്തില്‍ യാത്രക്കാരനെ പക്ഷിയ്‌ക്കൊപ്പം യാത്ര ചെയ്യാന്‍ അനുവദിച്ചതിന് വകുപ്പ് തല നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍