ആന്ധ്രയിലും ഹിജാബ് വിവാദം, വിദ്യാര്‍ഥികളെ തടഞ്ഞു, തര്‍ക്കം

മുന്‍പും തങ്ങള്‍ ബുര്‍ഖ ധരിച്ചുതന്നെയാണ് കോളജില്‍ എത്തിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍
കർണാടകയിലെ ഹിജാബ് പ്രതിഷേധത്തിനിടെ കോളജിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥികൾ/ഫയൽ ചിത്രം
കർണാടകയിലെ ഹിജാബ് പ്രതിഷേധത്തിനിടെ കോളജിൽ നിന്ന് പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥികൾ/ഫയൽ ചിത്രം

വിജയവാഡ: കര്‍ണാടകയ്ക്കു പിന്നാലെ ആന്ധ്രയിലും ഹിജാബ് വിവാദം. വിജയവാഡയിലെ സ്വകാര്യ കോളജില്‍ മതവസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ അധികൃതര്‍ തടഞ്ഞു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികളെ കാംപസില്‍ പ്രവേശിപ്പിച്ചു.

ബുര്‍ഖ ധരിച്ചെത്തിയ രണ്ടു പെണ്‍കുട്ടികളെ ലയോള കോളജ് അധികൃതര്‍ തടയുന്നതും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ബിഎസ് സി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനികളെയാണ് തടഞ്ഞത്.

മുന്‍പും തങ്ങള്‍ ബുര്‍ഖ ധരിച്ചുതന്നെയാണ് കോളജില്‍ എത്തിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അപ്പോഴൊന്നും ഇല്ലാതിരുന്ന പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്തിനെന്ന് അവര്‍ ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോയില്‍ പോലും ബുര്‍ഖയാണ് ധരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com