ആത്മാഭിമാനത്തിന് കിട്ടിയ അടി, മൂന്ന് വര്‍ഷവും ഹിജാബ് ധരിച്ചാണ് പഠിപ്പിച്ചത്;  ജോലി രാജിവച്ച് കോളജ് അധ്യാപിക 

തുംകൂറിലെ ജയിന്‍ പി യു കോളജ് അധ്യാപികയായ ചാന്ദിനി ആണ് രാജിവച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കോളജില്‍ പഠിപ്പിക്കാന്‍ ഹിജാബ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ജോലി രാജിവച്ച് കര്‍ണാടകയിലെ ഇംഗ്ലീഷ് പ്രൊഫസര്‍. തുംകൂറിലെ ജയിന്‍ പി യു കോളജ് അധ്യാപികയായ ചാന്ദിനി ആണ് മൂന്ന് വര്‍ഷമായി ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് രാജിവച്ചത്. സെല്‍ഫ് റെസ്‌പെക്ട് എന്ന കാരണം ചൂണ്ടിക്കാട്ടായാണ് ചാന്ദിനി രാജിക്കത്ത് നല്‍കിയത്. 

ഞാന്‍ ജയില്‍ പി യൂ കോളജില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നു. ഇതുവരെ ഒരു പ്രശ്‌നവും എനിക്കിവിടെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. പക്ഷെ പഠിപ്പിക്കുന്ന സമയത്ത് ഞാന്‍ ഹിജാബോ മറ്റെന്തെങ്കിലും മത ചിഹ്നങ്ങളോ  ധരിക്കരുതെന്ന് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ എന്നോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷവും ഞാന്‍ ഹിജാബ് ധരിച്ചാണ് പഠിപ്പിച്ചിരുന്നത്. ഈ പുതിയ തീരുമാനം ആത്മാഭിമാനത്തിന് നേരെയുള്ള അടിയാണ്. അതുകൊണ്ടാണ് ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്, ചാന്ദിനി പറഞ്ഞു.

അതേസമയം താനോ മാനേജ്‌മെന്റിലെ ഏതെങ്കിലും അംഗമോ ചാന്ദിനിയോട് ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് കോളജിലെ പ്രധാനാധ്യാപകനായ കെ ടി മഞ്ചുനാഥ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com