'ചായ കുടിച്ചപ്പോൾ ​ഗ്ലാസ് വിഴുങ്ങിപ്പോയി'! 55കാരന്റെ വന്‍കുടൽ തുറന്ന് ശസ്ത്രക്രിയ 

ഗ്ലാസ് എങ്ങനെ വന്‍കുടലില്‍ എത്തി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുസാഫർപൂർ: കഠിനമായ വയറുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 55കാരന്റെ വന്‍കുടലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഗ്ലാസ് നീക്കം ചെയ്തു. മുസാഫർപൂരിലെ മധിപ്പൂരുള്ള ആശുപത്രിയിലാണ് സംഭവം. ഗ്ലാസ് എങ്ങനെ വന്‍കുടലില്‍ എത്തി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ എക്‌സറേ പരിശോധിച്ചപ്പോഴാണ് ആമാശയത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മഹമദ്ദുള്‍ ഹസന്‍ പറഞ്ഞു. പക്ഷെ എങ്ങനെയാണ് ഗ്ലാസ് അവിടെ എത്തിയതെന്നത് ഇപ്പോഴും നിഗൂഢമാണെന്നും അദ്ദേഹം പറഞ്ഞു. ചായ കുടിക്കുന്നതിനിടയില്‍ ഗ്ലാസ് വിഴുങ്ങിപ്പോയെന്നാണ് രോഗി പറഞ്ഞത്. എന്നാല്‍ ഇത് അപ്രായോഗികമാണ്. മനുഷ്യന്റെ അന്നനാളിക്ക് ഇത്ര വലിയ വസ്തു കടന്നുപോകാനുള്ള വലിപ്പം ഇല്ല, ഡോക്ടര്‍മാര്‍ പറഞ്ഞു. 

എന്‍ഡോസ്‌കോപിയിലൂടെ ഗ്ലാസ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചതെന്നും ഇത് വിജയകരമായി പൂര്‍ത്തീകരിച്ചെന്നും ഡോ ഹസന്‍ പറഞ്ഞു. മനുഷ്യ ശരീരഘടന അനുസരിച്ച് ഗ്ലാസ് വന്‍കുടലില്‍ കുടുങ്ങാനുള്ള ഏക സാധ്യത മലദ്വാരത്തിലൂടെ മാത്രമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നത് രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com