പട്ടം പിടിക്കാനായി പിന്നാലെ പോയി; 10 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

അയല്‍വീട്ടിലെ ടെറസിന്റെ മൂലയില്‍ ഒരു പട്ടം കിടക്കുന്നത് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പട്ടം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പത്തുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. അയല്‍വീട്ടിലെ ടെറസില്‍ കണ്ട പട്ടം എടുക്കുന്നതിനിടെ കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  ആനന്ദ്പൂര്‍ സ്വദേശിയായ മുഹമ്മദ് റഷാനാണ് മരിച്ചത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. അയല്‍വീട്ടിലെ ടെറസിന്റെ മൂലയില്‍ ഒരു പട്ടം കിടക്കുന്നത് കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. അത് എടുക്കാനായി കുട്ടി പൈപ്പ് വഴി ബാല്‍ക്കണിയിലേക്ക് കയറുന്നതിനിടെ ഇലക്ട്രിക്ക് വയറില്‍ നിന്ന് ഷേക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാരും അയല്‍വാസികളും എസ്എസ്‌കെഎം ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കുട്ടി മരിച്ചു.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് അനന്ദപൂര്‍ പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com