ഡ്രൈവര്‍ ഉറങ്ങിപ്പോയി; ബസ് നദിയിലേക്ക് മറിഞ്ഞ് ഒരു വയസുള്ള കുട്ടിയുള്‍പ്പടെ 3 പേര്‍ മരിച്ചു; 28 പേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 02nd January 2022 03:23 PM |
Last Updated: 02nd January 2022 03:23 PM | A+A A- |

പ്രതീകാത്മക ചിത്രം
ഭോപ്പാല്‍: മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ഒരുവയസുള്ള കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഗുജറാത്തിലെ ഛോട്ടാ ഉദേപൂരില്‍ നിന്ന് അലിരാജ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ സിംഗ് പറഞ്ഞു. ഒരു വയസുള്ള കുട്ടിയുള്‍പ്പടെ മൂന്ന് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ അലിരാജ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ബസ് മെല്‍ഖോദ്ര നദിയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപധനസഹായവും പ്രഖ്യാപിച്ചു.