അഫ്ഗാനിലുള്ള ആയിഷയെ നാട്ടിലെത്തിക്കണം, എട്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമറിയിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

എട്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമറിയിക്കണമെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവും ജസ്റ്റിസ് ബിആര്‍ ഗവായ്‌യുടെയും അധ്യക്ഷതയിലുള്ള ബഞ്ച് ഉത്തരവിട്ടു
ഐസില്‍ ചേര്‍ന്ന ശേഷം കീഴടങ്ങിയ മലയാളി യുവതി ആയിഷ
ഐസില്‍ ചേര്‍ന്ന ശേഷം കീഴടങ്ങിയ മലയാളി യുവതി ആയിഷ

ന്യൂഡല്‍ഹി: ഐസില്‍ ചേര്‍ന്ന ശേഷം കീഴടങ്ങിയ മലയാളി യുവതി ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും തിരികെ ഇന്ത്യയിലെത്തിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. നിലവില്‍ അഫ്ഗാനിലാണ് അയിഷ ഉള്ളത്. അയിഷയയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

എട്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമറിയിക്കണമെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവും ജസ്റ്റിസ് ബിആര്‍ ഗവായ്‌യുടെയും അധ്യക്ഷതയിലുള്ള ബഞ്ച് ഉത്തരവിട്ടു. 2021 ജൂലൈയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നല്‍കിയത്. 

അഫ്ഗാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെ ആയിഷയേയും മകളെയും പാര്‍പ്പിച്ചിരുന്ന ജയില്‍ താലിബാന്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകളെന്ന് അയിഷയുടെ പിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദും ഭാര്യ ആയിഷയും 2016 മേയ് മാസത്തിലാണ് ഐഎസില്‍ ചേരാന്‍ വീടു വിട്ടിറങ്ങിയത്. ഇവര്‍ക്കൊപ്പം രണ്ടരവയസുള്ള കുട്ടിയും ഉണ്ടായിരുന്നു. 
യുഎഇയിലെത്തി അവിടുന്ന് ഇറാനിലും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി. 2019 ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ആയിഷ പൊലീസില്‍ കീഴടങ്ങുകയും തടങ്കലിലാക്കപ്പെടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com